അനധികൃത നിര്‍മാണം ക്രമവത്കരിക്കല്‍: നിര്‍ദേശം പുറത്തിറക്കി
Saturday, February 28, 2015 12:33 AM IST
തിരുവനന്തപുരം: അനധികൃത നിര്‍മാണങ്ങള്‍ ക്രമവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കി. യു.എ. നമ്പറുകള്‍ ഉള്ള കെട്ടിടങ്ങള്‍ക്ക് സ്ഥിരനമ്പര്‍ നിയമാനുസൃതം റെഗുലറൈസേഷന്‍ വഴി മാത്രമേ നല്‍കാന്‍ പാടുള്ളു. അല്ലാത്തപക്ഷം ബന്ധപ്പെട്ട സെക്രട്ടറിമാര്‍ അതിന് വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് പരിപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത നിര്‍മാണങ്ങള്‍ ക്രമവത്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ജൂണ്‍ 30 വരെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ക്രമവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. നിലവിലുള്ള അനധികൃത നിര്‍മാണങ്ങളുടെ പട്ടിക ഏപ്രില്‍ 25ന് മുമ്പ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍/റിജണല്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ക്ക് ലഭ്യമാക്കണം.


ക്രോഡീകരിച്ച പട്ടിക പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍/ റീജണല്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ മെയ് 10ന് മുമ്പ് സര്‍ക്കാരിന് ലഭ്യമാക്കണം. പരിഷ്കരിച്ച പ്രൊഫോമയും കൂടുതല്‍ വിവരങ്ങളും പി.ആര്‍.ഡി. വെബ്സൈറ്റില്‍ (ംംം.ുൃറ.സലൃമഹമ.ഴ്ീ.ശി). (പരിപത്രം നം.81777ര്‍.എ.1/2014/തസ്വഭവ. തീയതി 13-02-2015.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.