തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്റോക്ക് രജിസ്റര്‍ ഹാജരാക്കണം:ഹൈക്കോടതി
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്റോക്ക് രജിസ്റര്‍ ഹാജരാക്കണം:ഹൈക്കോടതി
Saturday, February 28, 2015 12:36 AM IST
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്റോക്ക് രജിസ്ററും അനുബന്ധ രേഖകളും തിങ്കളാഴ്ച ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ക്ഷേത്രത്തിലെ സ്വര്‍ണവും മറ്റ് അമൂല്യവസ്തുക്കളും കൊച്ചി ദേവസ്വം ബോര്‍ഡ് കാര്യാലയത്തിലേക്കു മാറ്റാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റീസ് പി.എന്‍. രവീന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണു ക്ഷേത്രത്തിലെ സ്വര്‍ണം ദേവസ്വത്തില്‍ സൂക്ഷിക്കണമെന്നു നിര്‍ദേശം നല്‍കിയതെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പല ക്ഷേത്രങ്ങളിലും മോഷണം നടക്കുകയും അമൂല്യവസ്തുക്കള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണു ക്ഷേത്രങ്ങളില്‍ സാധാരണ ഉപയോഗിക്കാത്ത അമൂല്യവസ്തുക്കള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാന്‍ നടപടി സ്വീകരിച്ചത്. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ കണക്കെടുപ്പു നടത്തിയ ശേഷമാണ് ഏതൊക്കെ വസ്തുക്കള്‍ മാറ്റണമെന്നു തീരുമാനം എടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ പരാതിയില്ലാത്തവിധം ദേവസ്വം ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ട്.


ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സ്വര്‍ണം ഉപയോഗിച്ച് ലോക്കറ്റ് നിര്‍മിച്ച് വിതരണം ചെയ്തിരുന്നു. പൂര്‍ണത്രയീശന്റെ സ്വര്‍ണലോക്കറ്റ് നിര്‍മിക്കാനും നടപടി സ്വീകരിച്ചുവരികയാണ്.

പൂര്‍ണത്രയീശന്റെ സ്വര്‍ണം ക്ഷേത്രത്തില്‍ നിന്നു നീക്കം ചെയ്യുന്നത് ആചാരത്തിനു വിരുദ്ധമാണെന്നു പറയുന്നതു ശരിയല്ല. ക്ഷേത്രാചാരങ്ങള്‍ പൂര്‍ണമായും പാലിച്ചാണു നടപടികള്‍ സ്വീകരിക്കുന്നതെന്നും ദേവസ്വം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്നതു നേരത്തെ ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.