മാണിതന്നെ ബജറ്റ് അവതരിപ്പിക്കും: മുസ്ലിം ലീഗ്
മാണിതന്നെ ബജറ്റ് അവതരിപ്പിക്കും: മുസ്ലിം ലീഗ്
Sunday, March 1, 2015 12:53 AM IST
കോഴിക്കോട്: സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രിയെന്ന നിലയില്‍ കെ.എം. മാണി അവതരിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. രാജിവയ്ക്കുന്നതും മറ്റുളള കാര്യങ്ങള്‍ അദ്ദേഹം തീരുമാനിക്കേണ്ടതാണ്. ബജറ്റ് അവതരിക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. ചോരപ്പുഴയൊഴുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ല. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം സമരരീതിയോടു യോജിപ്പില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട് സിപിഎമ്മിലുണ്ടായ പ്രശ്നത്തില്‍ ഏതു പാര്‍ട്ടിയിലായാലും അച്ചടക്കം വേണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ വരെ പുറത്താക്കിയ പാര്‍ട്ടിയാണ്. സിപിഎമ്മിനും ഇത്തരത്തിലുളള പാത സ്വീകരിക്കേണ്ടിവരും. വി.എസ് വിഷയം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.