ഓപ്പറേഷന്‍ സുരക്ഷ: ഇതുവരെ പിടിയിലായത് 7,282 പേര്‍
Monday, March 2, 2015 12:16 AM IST
തിരുവനന്തപുരം: ഗുണ്ട-മാഫിയകള്‍ക്കെതിരേ പോലീസ് ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷ ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 7,282 പേര്‍ പിടിയിലായി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നടന്നുവരുന്ന റെയ്ഡിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 968 പേരെ പിടികൂടിയതായി ഓപ്പറേഷന്‍ സുരക്ഷയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു.

ഗുണ്ടകളും കുറ്റവാളികളും അടക്കം നേരത്തേയുള്ള കേസുകളില്‍ അറസ്റിലാകാത്തവരെ ഉള്‍പ്പെടെയാണു പിടികൂടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷനില്‍ തിരുവനന്തപുരം റേഞ്ചിലാണ് ഏറ്റവും കടുതല്‍ പേരെ പിടികൂടിയത്. ഇവിടെ 351 പേരെ കസ്റഡിയില്‍ എടുത്തു. കണ്ണൂര്‍ റേഞ്ചില്‍ 274 പേരെ പിടികൂടി. കൊച്ചിയില്‍ 242 പേരും തൃശൂരില്‍ 101 പേരും പിടിയിലായി. ഗുണ്ടകള്‍ക്കെതിരേയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി എഡിജിപി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 24നാണു സംസ്ഥാനത്ത് 'ഓപ്പറേഷന്‍ സുരക്ഷ' ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.