മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ ചേരാം
Tuesday, March 3, 2015 12:24 AM IST
തിരുവനന്തപുരം: മത്സ്യഫെഡ് മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി 31ന് അവസാനിക്കും. പദ്ധതി പരിരക്ഷ അഞ്ച് ലക്ഷം രൂപയാണ്. അപകട മരണമോ, അപകടത്തെത്തുടര്‍ന്ന് ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി അഞ്ച് ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. പദ്ധതിയില്‍ ആളൊന്നിന് 150 രൂപ പ്രീമിയം നല്‍കി അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസുകള്‍, ക്ളസ്റര്‍ ഓഫീസുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.