നിയമസഭാ സമ്മേളനം ആറിനു തുടങ്ങും
നിയമസഭാ സമ്മേളനം  ആറിനു തുടങ്ങും
Tuesday, March 3, 2015 11:46 PM IST
തിരുവനന്തപുരം:പതിമ്മൂന്നാം കേരള നിയമസഭയുടെ പതിമ്മൂ ന്നാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ആറിനു രാവിലെ ഒന്‍പതിനാണു ഗവര്‍ണറുടെ പ്രസംഗം.

ഏപ്രില്‍ ഒന്‍പതുവരെ 23 ദിവ സമാണു സഭ സമ്മേളിക്കുന്നത്. മാര്‍ച്ച് ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തു ന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. പത്തിന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളുടെ സ്റേറ്റ്മെന്റ് മേശപ്പുറത്തു വയ്ക്കും. 12 ന് 2014-15 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പുമാണ്.

13 നു രാവിലെ ഒമ്പതിന് 2015-16 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബ ജറ്റിന്റെയും വോട്ട് ഓണ്‍ അക്കൌണ്ടിന്റെയും അവതരണം.


16, 17, 18 തീയതികളില്‍ ബജറ്റിനെക്കുറിച്ച് പൊതുചര്‍ച്ച നടക്കും. 19 ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. 23 ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

24 ന് 2015-ലെ ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൌണ്ട്) ബില്‍ പരിഗണനയ്ക്കെടുക്കും. പതി നൊന്നു ദിവസം നിയമനിര്‍മാണ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പരിഗണനയ്ക്കെടുക്കുന്ന ബില്ലുകള്‍ സംബന്ധിച്ച തീരുമാനം കാര്യോപദേശക സമിതി യോഗം ചേര്‍ന്നു കൈക്കൊള്ളും. രണ്ടു ദിവസം അനൌദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും നീക്കിവച്ചിട്ടുണ്ട്.

സമ്മേളനം സംബന്ധിച്ച കക്ഷിനേതാക്കളുടെ യോഗം മാര്‍ച്ച് നാലിന് ഉച്ചകഴിഞ്ഞ് മൂന്നിനു സ്പീക്കറുടെ ചേംബറില്‍ ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.