സുനില്‍കുമാര്‍ എംഎല്‍എ സോളാര്‍ കമ്മീഷനു ഫോണ്‍ സംഭാഷണത്തിന്റെ സിഡി കൈമാറി
സുനില്‍കുമാര്‍ എംഎല്‍എ സോളാര്‍ കമ്മീഷനു ഫോണ്‍ സംഭാഷണത്തിന്റെ സിഡി കൈമാറി
Thursday, March 5, 2015 12:23 AM IST
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ മണിലാലിന്റെ സഹോദരന്‍ രജീഷുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ സിഡി സിപിഐ എംഎല്‍എ വി.എസ്. സുനില്‍കുമാര്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ ജസ്റീസ് എസ്. ശിവരാജന്‍ മുമ്പാകെ ഹാജരാക്കി. 2014 ഒക്ടോബര്‍ 27, നവംബര്‍ 21, ഡിസംബര്‍ 19, 2015 ജനുവരി ഏഴ് എന്നീ ദിവസങ്ങളിലെ ടെലിഫോണ്‍ സംഭാഷണങ്ങളാണു ഹാജരാക്കിയിട്ടുള്ളത്.

രജീഷുമായുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ടെലിഫോണ്‍ സംഭാഷണം താന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങള്‍ രജീഷില്‍നിന്നു ശേഖരിച്ചതാകാമെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. രജീഷ് വാട്ട്സ്ആപ്പ് വഴി നല്‍കിയ ശബ്ദരേഖയാണു സിഡിയില്‍ പകര്‍ത്തി ഹാജരാക്കിയിട്ടുള്ളത്. രജീഷുമായി സംഭാഷണം നടത്തിയതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് 50,000 രൂപ നല്‍കിയെന്ന പരാമര്‍ശം തൃശൂരില്‍നിന്നുള്ള എംഎല്‍എയോ നിഷേധിച്ചിട്ടില്ല. ഇതു സംബന്ധിച്ചു കമ്മീഷന്‍ നേരിട്ട് അന്വേഷിക്കണം. മുഖ്യമന്ത്രിയോടു വ്യക്തിപരമായോ രാഷ്ട്രീയപരമായോ വൈരാഗ്യമില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.