സി.ജെ. മാടപ്പാട്ട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു
Friday, March 6, 2015 12:22 AM IST
പാലാ: സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 'ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു' (ലൂക്കാ 19-9) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് മത്സരത്തിന് പരിഗണിക്കുന്നത്. നൂറ്റമ്പത് പേജില്‍ (15000 വാക്ക്) കുറയാത്തതും മൌലികവുമായിരിക്കണം രചനകള്‍. ജൂലൈ മൂന്നിനു മുമ്പ് രചനകള്‍ സമര്‍പ്പിക്കണം. അവാര്‍ഡ് തുകയായി പതിനായിരം രൂപയും പ്രോത്സാഹനസമ്മാനമായി അയ്യായിരം രൂപയും നല്‍കും. രചനകള്‍ അയയ്ക്കേണ്ട വിലാസം: റവ.ഡോ. കുര്യന്‍ മാതോത്ത്, കണ്‍വീനര്‍, സി.ജെ. മാടപ്പാട്ട് അവാര്‍ഡ്, സെന്റ് അഗസ്റിന്‍സ് ചര്‍ച്ച്, രാമപുരം ബസാര്‍ പിഒ, പിന്‍-685576, ഫോണ്‍: 04822262481, 9495510694.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.