ബൈക്ക് മോഷണം: കുട്ടിമോഷ്ടാക്കള്‍ പിടിയില്‍
Friday, March 6, 2015 12:28 AM IST
എടത്വ: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കുട്ടിമോഷ്ടാക്കള്‍ പിടിയില്‍. കോട്ടയം സ്വദേശിയായ 17 കാരനും കളങ്ങര സ്വദേശിയായ 16 കാരനുമാണ് പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും മോഷ്ടിച്ച ഇരുപത്തിമൂന്നിലധികം ബൈക്കുകള്‍ കണ്െടടുത്തു. കൂടുതല്‍ വാഹന ങ്ങള്‍ ഇവര്‍ മോഷ്ടിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞദിവസം തലവടി ഗ്രാമപഞ്ചായത്തിനു സമീപം എന്‍.എസ്.എസ്. കരയോഗ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ തലവടി ആനപ്രമ്പാല്‍ തെക്ക് ചേലേകാട് കൊച്ചുമോളുടെ ആക്റ്റീവ സ്കൂട്ടര്‍ 17 കാരന്‍ മോഷ്ടിച്ചിരുന്നു.

വാഹനം കടത്തിക്കൊണ്ടു പോവുന്നതു കണ്ട നാട്ടുകാര്‍ ബഹളം വച്ചതോടെ നീരേറ്റുപുറം ഭാഗത്തേക്ക് ഓടിച്ചു പോയ സ്കൂട്ടര്‍ പാലത്തിന് സമീപം മറിഞ്ഞു. ഇതോടെ വാഹനം ഉപേക്ഷിച്ച്് യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഒളിച്ചിരുന്ന യുവാവിനെ പിടികൂടി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്് ഇരുചക്രവാഹനങ്ങളുടെ മോഷണ പരമ്പര പുറത്തുവന്നത്.തുടര്‍ന്ന്് പോലീസ്എടത്വ, തകഴി, തലവടി, അമ്പലപ്പുഴ പ്രദേശങ്ങളില്‍ നിന്നായി 17 ഉം ചെങ്ങന്നൂരില്‍ നിന്നും ആറും ഇരുചക്രവാഹനങ്ങള്‍ കണ്െടടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ്്് കളങ്ങര സ്വദേശിയായ 16 കാരന്‍ ഉള്‍പെടെ 15 ഓളം 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്ന ്സൂചന ലഭിച്ചത്.തുടര്‍ന്ന് കളങ്ങര സ്വദേശിയായ 16 കാരനെയും പിടികൂടുകയായിരുന്നു കൂടുതല്‍ കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വഷണം ഊര്‍ജ്ജിതമാക്കി. എടത്വ പ്രിന്‍സിപ്പല്‍ എസ്.ഐ. ബിജു വി. നായര്‍, എസ്.ഐ. നന്ദഗോപന്‍, സി.പി.ഒ. മാരായ പ്രേംജിത്ത്, രാജേഷ്, ഹരി, സുരേഷ് എന്നിവരടങ്ങിയ സംഘമാണു കുട്ടിമോഷ്ടാക്കളെപിടികൂടിയത്്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.