ഹൈവേ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ വാന്‍ ഡ്രൈവര്‍ മറ്റൊരു വാഹനമിടിച്ചു മരിച്ചു
Saturday, March 7, 2015 12:19 AM IST
കാലടി: ഹൈവേ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ റോഡ് മുറിച്ചുകടന്ന വാന്‍ ഡ്രൈവര്‍ മറ്റൊരു വാഹനമിടിച്ചു മരിച്ചു.

പെരുമ്പാവൂര്‍ ആയത്തുപടി തോട്ടപ്പിളളി ദേവസിയുടെ മകന്‍ പത്രോസ് (ജോണി-51) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറിന് എംസി റോഡില്‍ മറ്റൂര്‍ ജംഗ്ഷനിലായിരുന്നു അപകടം.കൂവപ്പടിയിലെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ പത്രോസ് ചരക്കുമായി പോകുമ്പോള്‍ മറ്റൂരില്‍ ഹൈവേ പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. വണ്ടി നിര്‍ത്തി റോഡ് മുറിച്ചുകടക്കുമ്പോഴാണ് പാഞ്ഞു വന്ന ലോറിയിടിച്ചത്. പോലീസിന്റെ വാഹനത്തില്‍ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.


ഭാര്യ: ഡെയ്സി അയ്മുറി കോനന്‍കുടി കുടുംബാംഗമാണ്. മക്കള്‍: മരിയ, റോസ്, അല്‍ഫോന്‍സാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.