ഇന്ത്യ യെമനിലേക്കു രണ്ടു കപ്പല്‍ അയയ്ക്കും
Friday, March 27, 2015 12:14 AM IST
തിരുവനന്തപുരം: യെമനിലെ യുദ്ധത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യ ഉടന്‍ രണ്ടു കപ്പല്‍ അയയ്ക്കുമെന്നു വിദേശകാര്യമ ന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. യെമനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അയല്‍ രാജ്യമായ ജിബൂട്ടിയിലേക്കു കപ്പലില്‍ ആളുകളെ എത്തിക്കാനാണു പരിപാടി. അവിടെനിന്നു വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. കപ്പല്‍ മാര്‍ഗം കൊണ്ടുവരാന്‍ കഴിയാത്തവരെ റോഡ് മാര്‍ഗം സൌദിയിലെത്തിച്ച് നാട്ടിലെത്തിക്കു മെന്നും വിദേശകാര്യമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാ രുടേയും മറ്റും വരുടെ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും നല്കാതെ യാത്രയ്ക്കു തടസം സൃഷ്ടിക്കുന്നതായി യെമനിലെ മലയാളി കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ ഫോണില്‍ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നു മുഖ്യമന്ത്രി യമനിലുള്ള ഇന്ത്യന്‍ അം ബാസഡറെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.