സാബു വധം: പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന്
Friday, March 27, 2015 1:07 AM IST
കൊച്ചി: കാഞ്ഞൂര്‍ കിഴക്കുംഭാഗം പുതിയേടം കരയില്‍ പാലാട്ടി വീട്ടില്‍ സാബുവിനെ (35) കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കണ്െടത്തി. കൊങ്ങോര്‍പിള്ളി കുറുപ്പത്ത് വീട്ടില്‍ ഹെന്‍ട്രി ജോസ് (35), പട്ടണക്കാട് വെളുത്തേടത്ത് വീട്ടില്‍ സുജിത് (33) എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.എസ്.പി. മൂസത് കുറ്റക്കാരായി കണ്ടത്തിെയത്. ശിക്ഷ ഇന്നു വിധിക്കും.


2011 ഒക്ടോബര്‍ 19 ന് വൈകുന്നേരം ഏഴിനാണു കൂട്ടുകാരുമൊത്തു വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന സാബുവിനെ മോട്ടോര്‍ സൈക്കിളിലെത്തിയ ഹെന്‍ട്രി ജോസ് അടക്കമുള്ള പ്രതികള്‍ വെട്ടിക്കൊന്നത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും ഹെന്‍ട്രി പ്രതിയാണ്. മൂന്നു ദൃക്സാക്ഷികളടക്കം 39 സാക്ഷികളെ പ്രോസിക്യുഷന്‍ വിസ്തരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.