ഷൊര്‍ണൂര്‍- കോഴിക്കോട് റെയില്‍പ്പാതയില്‍ മേയില്‍ വൈദ്യുതി ട്രെയിന്‍
Friday, March 27, 2015 12:58 AM IST
കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് റെയില്‍പാത വൈദ്യുതീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പാതയില്‍ മേയ് ആദ്യവാരത്തോടെ വൈദ്യുതി ട്രെയിന്‍ ഓടും. കോഴിക്കോട്-എറണാകുളം റൂട്ടില്‍ മെമു സര്‍വീസ് തുടങ്ങുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും ഇതു സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണെന്നും എം.കെ.രാഘവന്‍ എംപി പറഞ്ഞു.

ഇന്നലെ കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടിലെ ഇലക്്ട്രിക്ക് ലോക്കോ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തി. ഷൊര്‍ണൂരില്‍ നിന്നാണു ലോക്കോ എന്‍ജിനും ടവര്‍ വാഗണും അടങ്ങുന്ന ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത്. രാവിലെ ഒമ്പതരയോടെ ഷൊര്‍ണൂരില്‍നിന്നു യാത്ര തുടങ്ങി 11.05 ഓടെ കോഴിക്കോട് റെയില്‍വെ സ്റേഷന്റെ മൂന്നാം പ്ളാറ്റ്ഫോമിലേക്ക് എത്തി. ലോക്കോപൈലറ്റ് പി. വിജയകുമാറും, അസിസ്റന്റ് ലോക്കോ പൈലറ്റ് ആര്‍.കെ. മീണയും ഇലക്ട്രിക് എന്‍ജിന്‍ 86 കിലോമീറ്ററോളം ഓടിച്ചു കോഴിക്കോട്ടെത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ടാണു ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഒരു ഇലക്ട്രിക് എന്‍ജിന്‍ ഓടിയെത്തിയത്.

ഏപ്രില്‍ അവസാനത്തോടെ ഈ പാതയിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തി വിടും. അടുത്തുതന്നെ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടക്കും. ഈ പരിശോധനയ്ക്കു ശേഷം റെയില്‍വേ ബോര്‍ഡ് യോഗം ചേര്‍ന്നാണു യാത്ര ട്രെയിനുകളുടെ ഓട്ടം നടത്തുന്നതിനുള്ള തീയതി തീരുമാനിക്കുക.


മധുരം വിതരണം ചെയ്ത് ഇലക്ട്രിക് എന്‍ജിന്റെ വരവ് ജനപ്രതിനിധികളും റെയില്‍വെ അധികൃതരും ചേര്‍ന്ന് ആഘോഷമാക്കി. ഈ മാസത്തോടെ മംഗലാപുരം വരെയുള്ള റെയില്‍പാത വൈദ്യുതീകരണമായിരുന്നു നേരത്തെ വിഭാവന ചെയ്തിരുന്നതെങ്കിലും കോഴിക്കോട് വരെയാണു പൂര്‍ണമായത്.

നിലവില്‍ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലൂടെ രണ്േടാ മൂന്നോ ഇലക്ട്രിക് എന്‍ജിനുകളെ ഓടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കൂടുതല്‍ വൈദ്യുതിവിതരണത്തിനായി തിരൂരില്‍ സബ്സ്റേഷന്‍ പണി പൂര്‍ത്തിയാവണമെന്നും എം.കെ രാഘവന്‍ എം.പി അറിയിച്ചു. തിരൂരില്‍ സബ് സ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു നിലവിലുണ്ടായിരുന്ന സ്റേ ഒഴിവായ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി ഉടന്‍ തുടങ്ങും.

വടക്കു ഭാഗത്തേക്ക് ഇലക്ട്രിക് ട്രെയിന്‍ ഗതാഗതം സാധ്യമാക്കണമെങ്കില്‍ എലത്തൂരിലും സബ് സ്റേ ഷന്‍ സ്ഥാപിക്കേണ്ടതുണ്ട്. എം. കെ.രാഘവന്‍ എംപി, എഡിആര്‍എം മോഹന്‍ എ. മേനോന്‍, സീനി യര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ എസ്.ജയകൃഷ്ണന്‍ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എ ന്‍ജിനിയര്‍ ടി.സി ജോസ്, ഡിവിഷ ണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ സജി ഏബ്രഹാം, അസിസ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ എ.സുരേഷ് എന്നിവരാണ് ഇലക്ട്രിക് എന്‍ജിനെത്തിയപ്പോള്‍ കോഴിക്കോട്ട് സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.