യെമന്‍: കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു വി. എസ്
യെമന്‍: കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു വി. എസ്
Saturday, March 28, 2015 12:12 AM IST
തിരുവനന്തപുരം: യെമനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കത്തയച്ചു.

യെമനില്‍ ആഭ്യന്തരകലാപം രൂക്ഷമായ സ്ഥിതി സംജാതമായപ്പോള്‍ സൌദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും ചേര്‍ന്നു യെമനില്‍ വ്യോമാക്രമണം നടത്തുകയാണ്. ഇതിന് അമേരിക്കയുടെ പരോക്ഷമായ പിന്തുണയുമുണ്ട്. അപകട മേഖലയില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കലാപബാധിത പ്രദേശത്ത് അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ കടല്‍, വിമാനമാര്‍ഗങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും വിഎസ് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.