വയലാര്‍ രവിയുടെ കാര്യത്തില്‍ ഏകാഭിപ്രായം: സുധീരന്‍
വയലാര്‍ രവിയുടെ കാര്യത്തില്‍ ഏകാഭിപ്രായം: സുധീരന്‍
Saturday, March 28, 2015 12:12 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് മത്സരിക്കുന്ന രാജ്യസഭാ സീറ്റില്‍ വയലാര്‍ രവിയെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയില്‍ ഏകാഭിപ്രായമാണുള്ളതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും.

പേരു നിര്‍ദേശിക്കുന്നതിനു കെപിസിസിയുടെ തെരെഞ്ഞെടുപ്പു സമിതി ചേരേണ്ട ആവശ്യമുണ്െടന്നു തോന്നുന്നില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകാഭിപ്രായം ഉള്ളതിനാല്‍ കെപിസിസിയുടെ അഭിപ്രായം അറിയിക്കാനാണു ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.