ചികിത്സയ്ക്കു പണമില്ലാതെ പോളിടെക്നിക് വിദ്യാര്‍ഥി മരണത്തോടു മല്ലടിക്കുന്നു
Saturday, March 28, 2015 12:15 AM IST
ചെറുതോണി: ചികിത്സയ്ക്കു പണമില്ലാതെ അവ സാനവര്‍ഷ പോളിടെക് ്നിക് വിദ്യാര്‍ഥി മരണ ത്തോടു മല്ലടിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി പട്ടയംകുടി വഞ്ചിക്കല്‍ പുത്തന്‍ പുരക്കല്‍ ഗോപിയുടെ മകന്‍ ദീപുവാണ് (20) ക രളിന് അജ്ഞാതരോഗം ബാധിച്ചു മരണത്തോടു മല്ലടിക്കുന്നത്.

അമൃത ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ദീപുവിന്റെ രോഗം ഇതുവരെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇതുവരെ അഞ്ചുലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു. ഒരുമാസംമുമ്പാണു പനി ബാധിച്ചു ദീപുവിനെ തൊടുപുഴയി ലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്ക ല്‍ കോളജിലേക്കു മാറ്റി.രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തുന്ന ഗോപിയുടെയും കുടുംബ ത്തിന്റെയും വലിയ പ്രതീ ക്ഷ യാണ് ദീപു. അവസാനവര്‍ഷ പരീക്ഷയ് ക്കുള്ള തയാറെടു പ്പു നടക്കു ന്നതിനിടയിലാണ് ദീപുവിനെ ആശുപത്രി യില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്.


പ്ളസ് വണ്‍ വിദ്യാര്‍ഥി നിയായ ഒരു സഹോദരിയുമുണ്ട്. കുടുംബത്തിന്റെ സാമ്പ ത്തികനില മനസിലാക്കി സഹപാഠികളും അധ്യാപകരും ചേര്‍ന്നു സ്വരൂപിച്ച ഒന്നരലക്ഷം രൂപ ഗോപിയെ ഏല്‍പിച്ചെങ്കിലും ദിവസം കുത്തിവയ്പിനുതന്നെ ലക്ഷങ്ങള്‍ വേണ്ട അവസ്ഥയാണിപ്പോള്‍. തുടര്‍ ചികിത്സയ്ക്കായി പണം സമാഹരിക്കുന്നതിന് പ്രിന്‍സിപ്പലിന്റെയും വിദ്യാര്‍ഥി പ്രതിനിധിയുടെയും പേരില്‍ എസ്ബിടി ഇടുക്കി ബ്രാഞ്ചില്‍ ഒരു ചികിത്സാ സഹായനിധി അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൌണ്ട് നമ്പര്‍ 67318716347, ഐഎഫ്സി കോഡ് എസ്ബിടിആര്‍ 0000027. മോഡല്‍ പോളിടെക്നിക് കോളജ് പ്രിന്‍സിപ്പലിന്റെ ഫോണ്‍: 8547005084
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.