2014ലെ ഒഴിവുള്ള എംബിബിഎസ് സീറ്റിലേക്കു പ്രവേശനം: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Saturday, March 28, 2015 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള എംബിബിഎസ് സീറ്റുകള്‍ ഉണ്െടങ്കില്‍ അവ മെറിറ്റ് അടിസ്ഥാനത്തില്‍ നികത്തുന്നതിന് സുപ്രീംകോടതി ഉത്തരവനുസരിച്ച് തൊടുപുഴ അല്‍-അസ്ഹര്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ ഒഴിവുള്ളതായി ആരോഗ്യ സര്‍വകലാശാല അറിയിച്ചിരുന്നു.

ഒഴിവുള്ള സീറ്റുകളിലേക്ക് കഴിഞ്ഞ 03, 09, 16 എന്നീ തീയതികളില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തിയിരുന്നു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥി നിശ്ചിത സമയത്തിനകം പ്രവേശനം നേടിയിട്ടില്ലാത്തതിനാല്‍ തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജില്‍ ഒഴിവുവന്ന സീറ്റിലേയ്ക്കുള്ള അലോട്ട്മെന്റ് രലലസലൃമഹമ.ഴ്ീ.ശി എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥി മേല്‍പ്പറഞ്ഞ വെബ്സൈറ്റിലെ ഗഋഅങ 2014: അഹഹീാലി ീ വേല ്മരമി ങആആട ടലമ എന്ന ലിങ്കില്‍ പ്രവേശിച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്തശേഷം പ്രസ്തുത അലോട്ട്മെന്റ് മെമ്മോ നിര്‍ദിഷ്ട ഫീസ് ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 31 ന് വൈകുന്നേരം അഞ്ചിനു മുന്‍പായി ബന്ധപ്പെട്ട കോളജില്‍ ഹാജരായി പ്രവേശനം നേടണം. വിദ്യാര്‍ഥികളുടെ ഗഋഅങ 2014 അഡ്മിറ്റ് കാര്‍ഡ്, ഡാറ്റാ ഷീറ്റ് എന്നിവയും മേല്‍പ്പറഞ്ഞ വെബ്സൈറ്റില്‍ ലഭ്യമാണ്. 31 ന് വൈകുന്നേരം 5.30 ന് ബന്ധപ്പെട്ട കോളജ് അധികാരികള്‍ ജോയിനിംഗ് റിപ്പോര്‍ട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തപക്ഷം ലഭിച്ച അലോട്ട്മെന്റ് റദ്ദാക്കും.


ഇപ്പോള്‍ ഏതെങ്കിലും കോഴ്സില്‍ പ്രവേശനം നേടി പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ ഈ അലോട്ട്മെന്റിലൂടെ പൂതുതായി പ്രവേശനം ലഭിക്കുന്നപക്ഷം അവര്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ നിന്നു വിടുതല്‍ ചെയ്യുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. 31നു ശേഷം ഒഴിവുള്ള സീറ്റുകള്‍ നിലനില്‍ക്കുന്നപക്ഷം പ്രസ്തുത സീറ്റുകളിലേക്കും അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.