അഞ്ചു ലക്ഷത്തിന്റെ ഡോളര്‍ തട്ടിപ്പ്: പാസ്റര്‍ അറസ്റില്‍
Wednesday, April 1, 2015 12:26 AM IST
ചെങ്ങന്നൂര്‍: വ്യാജ ഡോളര്‍ ചെക്ക് കൊടുത്തു ബാങ്കില്‍നിന്നു പണംത ട്ടിയെടുത്ത കോട്ടയം സ്വദേശിയായ പാസ്റര്‍ അറസ്റില്‍. കോട്ടയം പനച്ചി ക്കട് വില്ലേജില്‍ പൂവന്‍തുരുത്ത് കൊച്ചുപറമ്പില്‍ ജോണ്‍സണ്‍ (52) ആണ് അറസ്റിലായത്. ഇയാളെ ഇന്നലെ വൈകുന്നേരം അഞ്ചിനു ആറന്മുള കുളങ്ങരക്കോണം പള്ളിക്കലിലെ വാടക വീട്ടില്‍നിന്നാണ് ചെ ങ്ങന്നൂര്‍ എസ്ഐ എ.എ.സ്നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ് ചെയ്തത്. അഞ്ചുലക്ഷം രൂപയുടെ വ്യാജ ഡോളര്‍ ചെക്ക് ചെങ്ങന്നൂര്‍ പുളിമൂട്ടില്‍ വിപിന്‍ മാത്യു മുഖേന എസ്ബിടിയുടെ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍നിന്നും മാറിയെടുക്കു കയായിരുന്നു. വിപിന്റെ അക്കൌണ്ടില്‍ നിന്നും പ ണം മാറിയെടുക്കുകയും അയാള്‍ക്ക് കമ്മീഷനായി 36,000 രൂപ നല്‍കുക യും ചെയ്തു. പിന്നീടാണ് ഇതു വ്യാജമായിരുന്നു എന്നറിഞ്ഞത്. ഇതേത്തുടര്‍ന്നു വിപിന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ക്കൊപ്പം ഒരു സ്ത്രീയും സഹായിയാ വയി ഉണ്െടന്നു പോലീസ് പറഞ്ഞു. സഹായിക്കായി തിരച്ചില്‍ തുടങ്ങി. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.