കെസിവൈഎം രക്തദാന കാമ്പയിന്‍ സമാപിച്ചു
Thursday, April 2, 2015 2:35 AM IST
കൊച്ചി: രക്തദാഹത്തിനെതിരേ രക്തദാനം എന്ന മുദ്രവാക്യവുമായി മതഭീകരതയ്ക്കെതിരേ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന കാമ്പയിന്‍ സമാപിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. മതഭീകരര്‍ നിഷ്കളങ്കരുടെ രക്തം ചിന്തുമ്പോള്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ രക്തദാനത്തിലൂടെ ജീവന്‍ പകുത്തു നല്‍കിയ കെസിവൈഎം പ്രവര്‍ത്തനത്തെ ഹൈബി ഈഡന്‍ അനുമോദിച്ചു.

മതതീവ്രവാദത്തിനെതിരേ ജാഗ്രത പാലിക്കണമെന്നും ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുവാന്‍ നല്ല മനസുള്ള എല്ലാവരുമായി സഹകരിച്ച് സദാ ജാഗ്രത പുലര്‍ത്തണമെന്നും കെസിവൈഎം സസ്ഥാന പ്രസിഡന്റ് ഷൈന്‍ ആന്റണി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.


അഡ്വ. കെ.എസ്. ജിജോ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ക്രിസ്റി ഡേവിഡ്, ഡോ. ജൂഡ് മാര്‍ട്ടിന്‍ മെന്‍ഡസ്, ഫാ. ജോസഫ് ഷെറിന്‍, ഐ.എം. ആന്റണി, മേരി ജെമ്സി, ജോസ് റാല്‍ഫ്, സേവ്യര്‍ ആന്റണി, ജിഫിന്‍ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. ലൂര്‍ദ് ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് മൂന്നു ദിവസങ്ങളിലായി നടന്ന രക്തദാന ക്യാമ്പില്‍ 300 യുവജനങ്ങള്‍ രക്തം ദാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.