ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കു തണലൊരുക്കി കുസുമഗിരി
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കു തണലൊരുക്കി കുസുമഗിരി
Thursday, April 2, 2015 2:17 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിശീലനത്തിലും കഴിവുകളുടെ പ്രോത്സാഹനത്തിലും കാക്കനാട് കുസുമഗിരി ഓട്ടിസം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. പതിനഞ്ചു വര്‍ഷമായി ഇവിടെ ഓട്ടിസമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നു.

ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ചു കാക്കനാട് കുസുമഗിരി ഓട്ടിസം സ്കൂളില്‍ ബോധവത്കരണ റാലി നടത്തി. സ്കൂളില്‍ നിന്നാരംഭിച്ച റാലി മുനിസിപ്പല്‍ പാര്‍ക്ക്, കാക്കനാട് ടൌണ്‍ പരിസരങ്ങള്‍ ചുറ്റിയാണു സമാപിച്ചത്.

ഓട്ടിസം ബാധിച്ച കുട്ടികളുടെ സവിശേഷമായ കഴിവുകളെയും കുറവുകളെയും അംഗീകരിക്കാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും സമൂഹത്തെ ഓര്‍മപ്പെടുത്തുകയാണ് റാലിയിലൂടെ ലക്ഷ്യമിട്ടതെന്നു സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ഡാനി പറഞ്ഞു. ഓട്ടിസമുള്ള കുട്ടികളില്‍ പ്രായത്തിനനുസൃതമായി സാമൂഹ്യ ഇടപെടലിനുള്ള ഗുണപരമായ ശേഷിക്കുറവ് കാണാനാകും. ഫലഫ്രദമായ മരുന്നുകള്‍ ഇല്ലാത്തതിനാല്‍ ചികിത്സയെക്കാള്‍ പരിശീലനത്തിനാണു ഓട്ടിസം സ്കൂളുകളില്‍ പ്രാധാന്യം നല്‍കുന്നത്.


നവജ്യോതി സെന്റര്‍ ഫോര്‍ ചൈല്‍ഡ് ബിഹേവിയറല്‍ സയന്‍സില്‍ 2000ത്തിലാണ് ഓട്ടിസമുള്ള കുട്ടികള്‍ക്കു പരിശീലനം തുടങ്ങിയത്. എഴുനൂറോളം കുട്ടികളാണ് ഇവിടെ പരിശീലനം നേടിയിട്ടുള്ളത്.
പഠനം, അടിസ്ഥാന കഴിവുകള്‍ വികസിപ്പിക്കല്‍, ഇന്ദ്രിയോദ്ഗ്രഥന പരിശീലനം, പ്രീ വൊക്കേഷണല്‍ പരിശീലനം, സംഗീതം, കംപ്യൂട്ടര്‍ പരിശീലനം എന്നിവയും ഇവിടെ നടക്കുന്നു.

സാധാരണ സ്കൂള്‍ അന്തരീക്ഷം കുട്ടികള്‍ക്കു ലഭ്യമാക്കുന്നതിനു നിര്‍മല ട്രെയിനിംഗ് സെന്റര്‍ ഫോര്‍ എക്സപ്ഷണല്‍ ചില്‍ഡ്രന്‍ സ്കൂളിനോടനുബന്ധിച്ചുണ്ട്. ഓട്ടിസമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അധ്യാപകരെ രൂപപ്പെടുത്തുന്നതിനു നാഷണല്‍ റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ സ്പെഷല്‍ സ്കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സും ഇവിടെ നടക്കുന്നുണ്െടന്നു സിസ്റര്‍ ഡാനി പറഞ്ഞു.

കുസുമഗിരി ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് സ്പെഷല്‍ എഡ്യൂക്കേഷനിലെ പരിശീലകര്‍ നേതൃത്വം നല്‍കിയ റാലിയില്‍ ഓട്ടിസം സ്കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.