കിറ്റ്കോയുമായി സഹകരിച്ചു കുഫോസില്‍ പരിശീലന കേന്ദ്രം
Sunday, April 19, 2015 11:31 PM IST
കൊച്ചി: വിദ്യാര്‍ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഫിഷറീസ് സമുദ്രപഠന മേഖലകളിലേക്കു യുവാക്കളെ ആകര്‍ഷിക്കാനും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) കിറ്റ്കോയുമായി സഹകരിച്ചു കാമ്പസില്‍ സം രംഭകത്വ വികസന പരിശീലന കേന്ദ്രം (സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയ്നിംഗ് ഇന്‍ ഓണ്‍ട്രപ്രണര്‍ഷി പ് ഡെവലപ്മെന്റ്) സ്ഥാപിക്കും.ഉദ്ഘാടനം ഈ മാസം അവസാനം നടക്കും.

ഫിഷറീസ്, സമുദ്രസമ്പത്ത്, കാ ര്‍ഷിക ബിസിനസ്, ഗ്രാമീണ വ്യവ സായങ്ങള്‍ എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും. കിറ്റ്കോ ഉദ്യോഗസ്ഥരുമായി കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.ബി. മധുസൂദന ക്കുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനമായത്.

സംരംഭകത്വ പരിശീലന കേന്ദ്രത്തിനു കീഴില്‍ സ്റാര്‍ട്ടപ്പ് വില്ലേജുകള്‍, ഇന്‍കുബേഷന്‍ സൌകര്യങ്ങള്‍ എന്നിവ നടപ്പിലാക്കും. സെന്ററിനു വേണ്ട സാങ്കേതികവിദ്യയും അടിസ്ഥാന സൌകര്യങ്ങളും കുഫോസ് നല്‍കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുഫോസിലെ വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്പെടുന്ന രീതിയിലാണു പ്രവര്‍ത്തിക്കുക. സോഫ്റ്റ് സ്കില്‍ വികസനത്തിനും സംരംഭകത്വ പരിശീലനത്തിനും കിറ്റ്കോ നേതൃത്വം നല്‍കും.


പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ പരിശോധന നടത്താനുള്ള സംവിധാനവും ഇവിടെയുണ്ടാകും. മത്സ്യത്തീറ്റ വികസിപ്പിക്കാനും ഊന്നല്‍ നല്‍കും. പുത്തന്‍ തലമുറയെ ആകര്‍ഷിക്കുന്ന വിധത്തില്‍ സംരംഭകത്വ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നു കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിഡ് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണു സര്‍വകലാശാലയുമായി സഹകരിച്ച് ഇത്തരത്തില്‍ കേന്ദ്രം തുടങ്ങുന്നത്.

സെന്റര്‍ തുടങ്ങുന്നതിനാവശ്യമായ രജിസ്ട്രേഷന്‍, മറ്റ് സാങ്കേതിക നടപടികള്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിന് കുഫോസ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ് ഡയറക്ടര്‍ ഡോ.എം.എസ്. രാജുവിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് കണ്‍സള്‍ട്ടന്റ് കെ.സി.സി. നായര്‍, സജിത് കുമാര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, രജിസട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്, വിവിധ സ്കൂള്‍ ഡയറക്ടര്‍മാര്‍, അക്കാഡമിക് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.