നാലാംതരം തുല്യതാ പ്രഖ്യാപനം വായനാദിനത്തില്‍
നാലാംതരം തുല്യതാ പ്രഖ്യാപനം വായനാദിനത്തില്‍
Sunday, April 19, 2015 11:35 PM IST
കൊച്ചി: 2015 ജൂണ്‍ 19നു ശേഷം സംസ്ഥാനത്തു നാലാംതരം പാസാകാത്ത ആരും ഉണ്ടാകില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. അതിനകം തന്നെ സംസ്ഥാനത്തെ എല്ലാവരും നാലാംതരം തുല്യതാ പരീക്ഷ പാസായിരിക്കും. വായനാദിനമായ ജൂണ്‍ 19നു ഇതു സംബന്ധിച്ച പ്രഖ്യാപനം നടക്കുമെന്നും സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷം കൊണ്ടു സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം കൈ വരിക്കാനായി. പത്താംതരം വരെയുള്ള തുല്യതാ പ്രവര്‍ത്തനങ്ങള്‍ക്കു വ്യാപകമായ അംഗീകാരവും പിന്തുണയും ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രേരകുമാരുടെയും മറ്റും ക്ഷേമത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്െടന്നും മന്ത്രി ചൂണ്ടിക്കാട്ടി. അക്ഷരവര്‍ഷം സമ്പൂര്‍ണ സാക്ഷരത രജത ജൂബിലി ആഘോഷം എക്സൈസ് മന്ത്രി കെ. ബാബു നിര്‍വഹിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ ആദരിക്കല്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും അതുല്യ പരീക്ഷ വിളംബരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയും നിര്‍വഹിച്ചു.


സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം, ഡയറക്ടര്‍ എം. സുജയ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സാക്ഷരതാ മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.എ. റസാഖ്, കെ.എം. റഷീദ്, ജോയിന്റ് ഡയറക്ടര്‍ പ്രഫ. ആര്‍. ശശികുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.