കരിപ്പൂരിലെ 196 ഫ്ളൈറ്റുകള്‍ കൊച്ചിയിലേക്ക്
Tuesday, April 21, 2015 12:20 AM IST
നെടുമ്പാശേരി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ റീകാര്‍പ്പറ്റിംഗ് ജോലികള്‍ തുടങ്ങുന്നതിനാല്‍ മേയ് ഒന്നു മുതല്‍ അവിടെ ഇറങ്ങേണ്ട ജംബോ വിമാനങ്ങള്‍ കൊച്ചിയിലേക്കു തിരിച്ചുവിടും. മൊത്തം 196 ഫ്ളൈറ്റുകളുണ്ടാകും. മുന്നൂറു മുതല്‍ 350 യാത്രക്കാര്‍ വരെ ഓരോ വിമാനത്തിലുമുണ്ടാകും. ഇതിനു പുറമെ ഹജ് തീര്‍ഥാടകരുടെ അന്‍പതോളം ഫ്ളൈറ്റുകളും ഇത്തവണ കൊച്ചിയില്‍നിന്നാണ്. സെപ്റ്റംബര്‍ രണ്ടിനാണു ആദ്യ ഹജ് ഫ്ളൈറ്റ്. 6,500 ഹജ് തീര്‍ഥാടകരുണ്ട്. റീകാര്‍പ്പറ്റിംഗ് കാലയളവില്‍ ദുബായില്‍നിന്നുള്ള എമിറേറ്റ്സിന്റെ 14 ഫ്ളൈറ്റും റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ 12 ഫ്ളൈറ്റും ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്നുള്ള സൌദി എയര്‍ലൈന്‍സിന്റെ 16 ഫ്ളൈറ്റും പ്രതിമാസം കൊച്ചിയിലേക്കു തിരിച്ചുവിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.