വി.എസ് ജെഡിയുവിനെ വിളിച്ചിട്ടില്ലെന്നു വീരേന്ദ്രകുമാര്‍
വി.എസ് ജെഡിയുവിനെ വിളിച്ചിട്ടില്ലെന്നു വീരേന്ദ്രകുമാര്‍
Tuesday, April 21, 2015 12:05 AM IST
കോഴിക്കോട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യണമെന്നു ജനതാദള്‍-യുവിനോടും ആര്‍എസ്പിയോടും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു എന്ന സിപിഐ നേതാവ് സി. ദിവാകരന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്നു ജെഡി-യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ തന്നെയോ ജെഡിയുവിലെ ആരെയെങ്കിലുമോ വിളിച്ചിട്ടില്ല. വി.എസിനെ കണ്ടിട്ടോ സംസാരിച്ചിട്ടോ മാസങ്ങളായി.


ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതാക്കളോ മറ്റാരെങ്കിലുമോ ബന്ധപ്പെട്ടിട്ടില്ല. ജെഡിയുവിന്റെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു തന്നെയാണ്. സംഘപരിവാര്‍ അജന്‍ഡകളെ നേരിടാന്‍ ആരുമായും വേദി പങ്കിടും. ഇതിനായി എല്‍ഡിഎഫുമായി വേദി പങ്കിടാനും തയാറാണ്. മുന്നണി വിടുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും. സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ വിശാലമായ കൂട്ടായ്മ അനിവാര്യമാണെന്നും വീരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.