ദക്ഷാ സേത്തിനും കലാമണ്ഡലം സത്യഭാമയ്ക്കും ഡാക്ക നൃത്ത പുരസ്കാരം
Tuesday, April 28, 2015 1:06 AM IST
കൊച്ചി: ഡാന്‍സേഴ്സ് ആന്‍ഡ് കൊറിയോഗ്രാഫേഴ്സ് അസോസിയേഷന്റെ നൃത്ത പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നൃത്തരംഗത്തെ സമ ഗ്ര സംഭാവനയ്ക്കുള്ള ഡാക്ക നൃ ത്ത പരമാചാര്യ പുരസ്കാരത്തിനു ദക്ഷാ സേത്തും കലാമണ്ഡലം സ ത്യഭാമയും അര്‍ഹരായി.

അന്താരാഷ്ട്ര നൃത്തദിനമായ നാളെ വൈഎംസിഎ ഹാളില്‍ ചേരുന്ന ഡാക്ക നയപ്രഖ്യാപന സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും. ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് ജേതാവ് മാലതി ജി.മേനോന്‍ പുരസ്കാരങ്ങള്‍ വിതരണംചെയ്യും. ഡോ.സി.പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ മുഖ്യതിഥിയായിരിക്കും.


സമ്മേളനത്തില്‍ അംഗീകൃത കോറിയോഗ്രാഫേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ഡാക്ക ഇന്ത്യന്‍ മോഡേണ്‍ ഡാന്‍സ് സിലബസ് ഡിക്ളറേഷന്‍ നൃത്ത സ്ഥാപനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ലോറന്‍സ് ജില്ലാ പ്രസിഡന്റ് അഭിലാഷ് കൊച്ചിന്‍, സെക്രട്ടറി ഷാജേഷ് പള്ളുരുത്തി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.