ജോര്‍ജിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണം: ജോയി ഏബ്രഹാം
ജോര്‍ജിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണം: ജോയി ഏബ്രഹാം
Tuesday, April 28, 2015 1:10 AM IST
കോട്ടയം: റബര്‍ സംഭരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പി.സി.ജോര്‍ജ് ഉന്നയിച്ചിട്ടുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ജോയി ഏബ്രഹാം എംപി.

റബര്‍ സംഭരണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളില്‍ ഒന്നായ കേരള സ്റേറ്റ് സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ അംഗസംഘം എന്ന നിലയില്‍ മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സംഘം റബര്‍ സംഭരണത്തില്‍ സഹകരിച്ചിട്ടുണ്ട്. അതല്ലാതെ മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സംഘത്തിന് റബര്‍ സംഭരണത്തിന് ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും മീനച്ചല്‍ റബര്‍ മാര്‍ക്കറ്റിംഗ് സംഘത്തിന്റെ പ്രസിഡന്റായും ഞാന്‍ പ്രവര്‍ത്തിക്കുന്നു എന്നതീന്റെ പേരില്‍ അഴിമതി ആരോപിച്ച് പുകമറ സൃഷ്ടിക്കാനുള്ള പി.സി. ജോര്‍ജിന്റെ ശ്രമം വിലകുറഞ്ഞതായിപ്പോയി. ഫെഡറേഷന്റെയും മീനച്ചില്‍ സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ആര്‍ക്കും പരിശോധിക്കാം. ചീഫ്വിപ്പ് സ്ഥാനം കളഞ്ഞുകുളിച്ചതിന്റെ പേരില്‍ തകരാറിലായ മാനസികനില പി.സി.ജോര്‍ജ് ഇനിയും വീണ്െടടുത്തിട്ടില്ല എന്നതില്‍ സഹതാപമുണ്ട്. വസ്തുതകള്‍ മറച്ചുവച്ച് ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ശൈലി ഇനിയെങ്കിലും പി.സി.ജോര്‍ജ് തിരുത്താന്‍ തയാറാകണമെന്നു ജോയി ഏബ്രഹാം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.