മലയാളി വിദ്യാര്‍ഥികള്‍ക്കു പീഡനം: മുഖ്യമന്ത്രി കര്‍ണാടക മന്ത്രിയുടെ സഹായം തേടി
Sunday, May 3, 2015 12:39 AM IST
തിരുവനന്തപുരം: ബംഗളൂരുവിലെ യെലഹങ്ക എ.ജെ. കോളജിലെ മലയാളി എംബിഎ വിദ്യാര്‍ഥികള്‍ക്കു കോളജ് അധികൃതരില്‍നിന്നു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജിനു കത്തെഴുതി.

ഭാവിയെക്കുറിച്ചു വിദ്യാര്‍ഥികള്‍ വളരെയധികം ആശങ്കാകുലരാണ്. കോളേജ് അധികൃതര്‍ അവര്‍ക്കു ദോഷകരമായ നടപടികളാണു സ്വീകരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോടു സഹായം അഭ്യര്‍ഥിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.