കോര്‍പറേറ്റ് ഇക്കണോമിക്സ് ബിഎ കോഴ്സ്
Sunday, May 3, 2015 12:43 AM IST
കോട്ടയം: ബിഎ കോര്‍പറേറ്റ് ഇക്കണോമിക്സ് കോഴ്സ് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് അപ്ളൈഡ് സയന്‍സില്‍ ആരംഭിച്ചു. സാധാരണ ബിഎ ഇക്കണോമിക്സ് കോഴ്സില്‍നിന്നു വ്യത്യസ്തമാണിത്. എംജി യൂണിവേഴ്സിറ്റിയുടെ മോഡല്‍ ത്രീ വിഭാഗത്തില്‍പ്പെട്ട ഈ കോഴ്സില്‍ ഇക്കണോമിക്സിനു പുറമേ ബേസിക് അക്കൌണ്ടന്‍സി, മാത്തമാറ്റിക്സ്, സ്റാറ്റിസ്റിക്സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ബിസിനസ് ഇക്കണോമിക്സ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.


ഇന്ത്യയില്‍ 16 പ്രശസ്ത സ്ഥാപനങ്ങള്‍ മാസ്റര്‍ ഓഫ് ബിസിനസ് ഇക്കണോമിക്സും നിരവധി യൂണിവേഴ്സിറ്റികള്‍ ബിഎ കോര്‍പറേറ്റ് ഇക്കണോമിക്സും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികവളര്‍ച്ച കൂടുന്നതനുസരിച്ചു സാമ്പത്തിക ഉപദേഷ്ടാക്കള്‍, ഇക്കണോമിക്സ് അനലിസ്റുകള്‍ തുടങ്ങിയവര്‍ക്കും ആവശ്യം വര്‍ധിക്കുന്നു. മൂലധനവിപണിയുമായി ബന്ധപ്പെട്ട ജോലിസാധ്യതകള്‍ വര്‍ധിക്കുന്നതും ഇത്തരം കോഴ്സുകള്‍ക്ക് പ്രസക്തി വര്‍ധിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.