കുറുമുന്നണി ഉണ്ടാക്കാന്‍ അനുവദിക്കില്ല: ചെന്നിത്തല
കുറുമുന്നണി ഉണ്ടാക്കാന്‍ അനുവദിക്കില്ല: ചെന്നിത്തല
Tuesday, May 5, 2015 11:07 PM IST
കോഴിക്കോട്: യുഡിഎഫില്‍ കുറുമുന്നണിയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറുമുന്നണി ഉണ്ടാക്കാനാണോ പി.സി. ജോര്‍ജ് ശ്രമിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു കോഴിക്കോട്ടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

യുഡിഎഫില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്നങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പിനെ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നേരിടും. മൂന്നാം മുന്നണിക്കു സാധ്യതയില്ല. യുഡിഎഫിനകത്തു വേറൊരു മുന്നണിക്കും സാധ്യതയില്ല. ഒരു ഘടകകക്ഷിയും യുഡിഎഫ് വിടില്ല. ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാമെന്നു സിപിഎം വ്യാമോഹിക്കേണ്ട. യുഡിഎഫിലാണോ എല്‍ഡിഎഫിലാണോ പുറത്താണോ നില്‍ക്കേണ്ടതെന്ന കാര്യം ജോര്‍ജ് തീരുമാനിക്കണം.


മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം നീതിയുക്തമായ രീതിയില്‍ നടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. അന്വേഷണം നടക്കുന്നതു കൊണ്ടു മാത്രം മന്ത്രി ബാബു കുറ്റക്കാരനാണെന്നു പറയാനാകില്ല- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.