മംഗളാദേവി ക്ഷേത്രോത്സവത്തിനു ഭക്തജനപ്രവാഹം
മംഗളാദേവി ക്ഷേത്രോത്സവത്തിനു ഭക്തജനപ്രവാഹം
Tuesday, May 5, 2015 11:17 PM IST
കുമളി: തേക്കടി വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രപൌര്‍ണമി ഉത്സവത്തിനു വന്‍ ഭക്തജനപ്രവാ ഹം. പോലീസിന്റെയും വനംവകുപ്പിന്റെയും പ്രാഥമിക കണക്കുപ്രകാരം 18,570 പേര്‍ ക്ഷേത്രത്തിലെ ത്തി. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നു വളരെ കൂടുതലാണ് ഇത്തവണത്തെ ജനത്തിരക്ക്. ഇതില്‍ വിനോദസഞ്ചാരികളും ഉള്‍പ്പെടും.അധികൃതര്‍ പ്രത്യേകം പാസ് നല്‍കിയ ടാക്സി ജീപ്പുകളിലും കാല്‍നടയായുമാണു തീര്‍ഥാടകരെത്തിയത്.

296 ജീപ്പുകള്‍ 519 ട്രിപ്പുകള്‍ മംഗളാദേവിയിലേക്കു നടത്തി. തേനി, ഇടുക്കി കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. തമിഴിലും മലയാളത്തിലും പൂജകള്‍ നടത്തി.തമിഴ്നാട്ടിലെ ലോവര്‍ക്യാമ്പില്‍നിന്നു പളിയക്കുടിവഴി കുത്തനെയുള്ള മല കയറിയും നിരവധിപേര്‍ എത്തിയിരുന്നു. തലേന്നുപെയ്ത മഴ ക്ഷേത്രത്തിലേക്കുള്ള വഴി ദുര്‍ഘടമാക്കി യി രുന്നു.


ഉത്സവത്തിനിടെ ഒരുഭക്തന്‍ കുഴഞ്ഞുവീണു മരിച്ചു.ലോവര്‍ക്യാമ്പ് വഴി മലചവിട്ടിയെത്തിയ തൊടുപുഴ ഒളമറ്റം താന്നിക്കല്‍ ബാലന്‍ (63) കുഴഞ്ഞുവീണു മരിച്ചു. ബാലന്‍ ഉള്‍പ്പെടെ നാലംഗസംഘം ക്ഷേത്രത്തിന് അര കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ ബാലന്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ വൈദ്യസഹായം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.