യൂത്ത്ഫ്രണ്ട്-എം രാജ്ഭവന്‍ മാര്‍ച്ച് ജൂണ്‍ രണ്ടിന്
Wednesday, May 6, 2015 11:50 PM IST
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യൂത്ത്ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടിനു രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ കോട്ടയത്തു ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനിച്ചു. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. ഹ്രസ്വദൂര റെയില്‍വേ യാത്രക്കാര്‍ക്ക് സ്ളീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വ്യവസായികള്‍ ലക്ഷക്കണക്കിനു ടണ്‍ റബര്‍ ഇറക്കുമതി ചെയ്ത് സ്റോക്ക് ചെയ്തതിനുശേഷം തീരുവ വര്‍ധിപ്പിച്ചു കര്‍ഷകനു യാതൊരു പ്രയോജനവും ഇല്ല.

റബര്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നും മലയോര കര്‍ഷകന് പട്ടയം സമയബന്ധിതമായി നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രിന്‍സ് ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. മൈക്കിള്‍ ജയിംസ്, സാജന്‍ തൊടുക, സണ്ണി മാന്തറ, റോണി മാത്യു, സാബു കുര്യന്‍, ജയകൃഷ്ണന്‍ പുതിയിടത്ത്, സാബു കണിപറമ്പില്‍, റോയി ജോസഫ്, സുമേഷ് ആന്‍ഡ്രൂസ്, എബി പൊന്നാട്ട്, മനോജ്കുമാര്‍, ജിന്‍സണ്‍ വര്‍ക്കി, ഷാജി പുളിമൂടന്‍, ഗോപന്‍ മഞ്ചുളമലയില്‍, തോമസുകുട്ടി വടക്കാട്ട്, ജിസ്മോന്‍ ചാക്കുണ്ണി, ബിജു പൂന്തോട്ട, കുര്യാക്കോസ് മര്‍ക്കോസ്, പ്രിയേഷ് കെ. മാത്യു, ജിന്‍സണ്‍ പവ്വത്ത്, കെ.എം. ജോര്‍ജ്, ജോബിന്‍ ജോര്‍ജ്, സജി ജോസഫ്, ജോസഫ് മാത്യു, കെ.ജെ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.