തെരഞ്ഞെടുപ്പിനു മുമ്പ് എല്‍ഡിഎഫില്‍ പ്രവേശനം ലഭിക്കും: ഐഎന്‍എല്‍
Wednesday, May 6, 2015 11:53 PM IST
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനം ലഭിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കളില്‍ നിന്ന് ഉറപ്പു ലഭിച്ചതായി ഐഎന്‍എല്‍. എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎമ്മുമായും മറ്റു ഘടകകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചകളില്‍ ഐഎന്‍എലിന് അനുകൂലമായ പ്രതികരണമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്െടന്നും ഇതില്‍ പ്രഥമ പരിഗണന നല്‍കുമെന്ന് ഇടതു നേതാക്കള്‍ പറഞ്ഞതായും ഐഎന്‍എല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഉദ്യോഗങ്ങളില്‍ ആവശ്യത്തിന് സംവരണം ലഭിച്ചതായുള്ള മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം അസംബന്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ അര്‍ഹിക്കുന്നത് ഇപ്പോഴും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ഇവര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.