ഇ.പി.ജയരാജനെതിരേ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്
ഇ.പി.ജയരാജനെതിരേ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്
Friday, May 22, 2015 12:02 AM IST
കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഇ.പി. ജയരാജനെതിരേ ഫേസ്ബുക്ക് പേജില്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ വിമര്‍ശനം. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രശോഭ് മൊറാഴയാണു ജയരാജനെതിരേ ഫേസ്ബുക്കില്‍ പേരെടുത്തു പറയാതെ വിമര്‍ശനം ഉന്നയിച്ചത്. ആര്‍എസ്പിയെക്കാള്‍ നല്ലതു മുസ്ലിം ലീഗാണെന്ന രീതിയില്‍ ജയരാജന്‍ പ്രസ്താവന നടത്തിയതാണു വിഷയം.

മേലേത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി. രാഘവനെ സിപിഎമ്മില്‍നിന്നു പുറത്താക്കിയതു പെണ്ണുപിടിച്ചതിനോ കട്ടുമുടിച്ചതിനോ അല്ലെന്നു പറഞ്ഞാണു പ്രശോഭിന്റെ കുറിപ്പ് തുടങ്ങുന്നത്. 1985ല്‍ മുസ്ലിംലീഗിനെയും കേരള കോണ്‍ഗ്രസിനെയും മുന്നണിയില്‍ എടുക്കണമെന്ന ബദല്‍രേഖ അവതരിപ്പിച്ചതിനാണ്. ഭക്ഷണം അസ്ഥിക്കു തട്ടുമ്പോള്‍ ഉണ്ടാകുന്ന അസ്കിത മാറ്റാന്‍ ചികിത്സ അനിവാര്യമാണെന്നും തക്കസമയത്തു കണ്െടത്തി ചികിത്സ നടത്തണമെന്നും പറഞ്ഞാണു കുറിപ്പ് അവസാനിക്കുന്നത്.


തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നു കാണിച്ചു ജയരാജന്‍ പത്രപ്രസ്താവന നടത്തിയിരുന്നു. പ്രശോഭ് മൊറാഴയുടെ വിമര്‍ശനവും വിവാദമായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ പ്രശോഭിന്റെ ഫേസ്ബുക്ക് പേജില്‍നിന്നു വിവാദ പ്രസ്താവന അപ്രത്യക്ഷമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.