15.5 കിലോ കഞ്ചാവുമായി ആറുപേര്‍ പിടിയില്‍
15.5 കിലോ കഞ്ചാവുമായി ആറുപേര്‍ പിടിയില്‍
Friday, May 22, 2015 12:04 AM IST
കുമളി: തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച 15.5 കിലോ ഉണക്കകഞ്ചാവുമായി ആറു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വണ്ടിപ്പെരിയാറില്‍ ഇന്നലെ രാവിലെ വാഹനപരിശോധനക്കിടെയാണ് രണ്ടു കാറുകളിലായി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്.

തിരുവനന്തപുരം വെഞ്ഞാറംമൂട് ദിലീപ് ഭവനില്‍ ദിലീപ്കുമാര്‍ (36), ചിറയിന്‍കീഴ് കീഴുവില്ലം ശിബിനാമന്‍സിലില്‍ മുഹമ്മദ് ഷാജിന്‍ (19), ചിറയിന്‍കീഴ് 18-ാംമൈല്‍ റംലാമന്‍സിലില്‍ റസിന്‍ (21), നെടുമങ്ങാട് മണ്ണടി എസ്.ആര്‍. ഭവനില്‍ അനുരാജ്(25), വട്ടിയൂര്‍കാവ് നെട്ടയം ശ്യാമളാനിവാസില്‍ രാഹുല്‍(24), കല്ലിയൂര്‍ നിര്‍മാല്യത്തില്‍ ഷൈജുലാല്‍(30) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.


മാരുതി സ്വിഫ്റ്റ്, ഓള്‍ട്ടോ കാറുകളില്‍ ബാഗിലും ഡിക്കിയിലുമായി നാലുപൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് ഒന്നര കോടിയോളം രൂപ വിലവരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.