ലോകക്ഷീരദിനം: സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍
Friday, May 22, 2015 12:11 AM IST
കൊച്ചി: ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ 11ന് ആലുവ തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ഹാളില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ഹിക്കും. ക്ഷീരവികസന ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫിന്റെ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, മില്‍മ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കര്‍ഷകപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ലോകക്ഷീരദിനത്തോടനുബന്ധിച്ചു ജില്ലയിലെ മികച്ച ഡയറിമാന്‍/ഡയറിവുമണ്‍ എന്നിവരെ കണ്െടത്തുന്നതിനും മത്സരം സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ 25ന് വൈകുന്നേരം അഞ്ചിനു മുമ്പ് ക്ഷീരസംഘത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കു കാക്കനാട് സിവില്‍ സ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.