മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം: നിതിന്‍ ഗഡ്കരി
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം: നിതിന്‍ ഗഡ്കരി
Sunday, May 24, 2015 11:37 PM IST
നെടുമ്പാശേരി: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഇത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പാരമ്പര്യ സംസ്കാരം വീണ്െടടുക്കാന്‍ വിദ്യാഭ്യാസരംഗത്ത് സമൂലമാറ്റം ആവശ്യമാണ്. സമസ്ത മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ.പി.വെങ്കഡ് രംഗന് മദന്‍ മാളവ്യ അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. വിദ്യാനികേതന്‍ പ്രാര്‍ഥനാ ഹാളിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.


ചടങ്ങില്‍ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ കണ്‍വീനര്‍ ദീനാനാഥ് ബത്രാ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ജെ.ലത, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ഡോ.പി.വെങ്കിട് രംഗന്‍, ഡോ. ബി. മധുസൂദനക്കുറുപ്പ്, ആര്‍.വി. വിജയകുമാര്‍, എ. വിനോദ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.