ദേഹാസ്വാസ്ഥ്യം: ഹസാരെയുടെ കേരള പര്യടനം റദ്ദാക്കി
ദേഹാസ്വാസ്ഥ്യം: ഹസാരെയുടെ കേരള പര്യടനം റദ്ദാക്കി
Monday, May 25, 2015 12:33 AM IST
കണ്ണൂര്‍: അഴിമതിവിരുദ്ധ സന്ദേശവുമായി ഇന്ന് ആരംഭിക്കാനിരുന്ന അന്നാ ഹസാരെയുടെ കേരള പര്യടനം റദ്ദാക്കി. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്നാണു ഹസാരെ പര്യടനം റദ്ദാക്കിയത്.

ഇന്നു രാവിലെ 11നു കാഞ്ഞങ്ങാട്ടും ഉച്ചകഴിഞ്ഞു രണ്ടിനു പിലാത്തറ സെന്റ് ജോസഫ് കോളജ് ഗ്രൌണ്ടിലും ഉച്ചകഴിഞ്ഞ് മൂന്നിനു കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തിലും ഹസാരെയുടെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചകഴിഞ്ഞു കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ തീരുമാനിച്ച മറ്റു പരിപാടികള്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.