ഹയര്‍സെക്കന്‍ഡറി പ്രവേശനം: 30 വരെ തീയതി നീട്ടി
Tuesday, May 26, 2015 2:05 AM IST
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ളസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷാഫോം ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കും. അപേക്ഷാഫോമും പ്രോസ്പെക്ടസും സ്കൂളുകളില്‍ നിന്നു വിതരണം ചെയ്യാനുള്ള ക്രമീകരണം അതതു പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കും.

ജില്ലാ കേന്ദ്രങ്ങളില്‍ നിന്നു നേരിട്ടും അപേക്ഷാഫോമും പ്രോസ്പെക്ടസും ലഭിക്കും. ജില്ലാ വിതരണകേന്ദ്രങ്ങളെ സംബന്ധിച്ച വിശദാംശം ംംം. വരെമു. സലൃമഹമ.ഴ്ീ.ശി ല്‍ ലഭിക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൌട്ട് അനുബന്ധരേഖകള്‍ സഹിതം സ്കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കാനുള്ള അവസാന തീയതിയും 30 വൈകുന്നേരം അഞ്ചുവരെയാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.