ചങ്ങനാശേരി പാസ്ററല്‍ കൌണ്‍സില്‍ നാളെ
Friday, May 29, 2015 11:22 PM IST
ചങ്ങനാശേരി: അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ എട്ടാം സമ്മേളനം നാളെ രാവിലെ 9.45 മുതല്‍ ഒന്നുവരെ അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സന്യസ്തവര്‍ഷാചരണത്തിന്റെ ഭാഗമായി കൌണ്‍സില്‍ അംഗങ്ങളായ സന്യസ്തരെ ആദരിക്കും. മല്പാന്‍ റവ.ഡോ. മാത്യു വെള്ളാനിക്കല്‍ സന്യസ്തവര്‍ഷ സന്ദേശം നല്‍കും.

സന്യസ്തവര്‍ഷ വിഷയങ്ങളെ കൂടാതെ, മതസ്വാതന്ത്യ്രവും വിശ്വാസവും നേരിടുന്ന വെല്ലുവിളികളും മറ്റു കാലിക പ്രസക്തിയുള്ള വിഷയങ്ങളും യോഗം ചര്‍ച്ചചെയ്യും. പ്രോട്ടോ സിഞ്ചള്ളൂസ് റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ. സിസ്റര്‍ ഡോ. അമല എസ്എച്ച്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, ജോസഫ് മറ്റപ്പറമ്പില്‍, ജയിംസ് ഇലവുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വികാരി ജനറാളന്മാരായ റവ. ഡോ. ജയിംസ് പാലയ്ക്കല്‍, റവ. ഡോ. മാണി പുതിയിടം, ചാന്‍സിലര്‍ റവ. ഡോ. ടോം പുത്തന്‍കളം, പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.