കുട്ടിക്കടത്ത്: കക്ഷി ചേര്‍ക്കണമെന്നു യത്തീംഖാനയുടെ ഹര്‍ജി
Saturday, May 30, 2015 12:34 AM IST
കൊച്ചി: ഡല്‍ഹി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു കഴിഞ്ഞയാഴ്ച കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസില്‍ നെട്ടൂര്‍ യത്തീംഖാന കക്ഷിചേരാന്‍ ഹര്‍ജി നല്‍കി. 29 കുട്ടികളെ മികച്ച വിദ്യാഭ്യാസത്തിനായിട്ടാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്നതെന്നും അവരെ മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ഇപ്പോള്‍ കുട്ടികളെ സംരക്ഷിക്കുന്ന ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിലപാടു തേടാനായി അവര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ചീഫ് ജസ്റീസ് അശോക് ഭൂഷനും എ.എം. ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. കുട്ടികളെ യത്തീംഖാനയ്ക്കു വിട്ടുകൊടുക്കുന്നതിനു മുമ്പ് കമ്മിറ്റിയെയും കൂടി കേള്‍ക്കണമെന്ന അഭിഭാഷകന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഈ നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.