തകഴി പുരസ്കാരം മുഖ്യമന്ത്രി നാളെ എം.ടിക്കു സമര്‍പ്പിക്കും
തകഴി പുരസ്കാരം മുഖ്യമന്ത്രി നാളെ എം.ടിക്കു സമര്‍പ്പിക്കും
Sunday, May 31, 2015 12:54 AM IST
ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ പേരില്‍ സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ തകഴി സ്മാരക പുരസ്കാരം മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ എം.ടി. വാസുദേവന്‍ നായര്‍ക്കു സമര്‍പ്പിക്കും.

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. 50,000 രൂപ, കീര്‍ത്തിപത്രം, ശില്‍പം എന്നിവയടങ്ങിയതാണു തകഴി പുരസ്കാരം. ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി. രാമനുണ്ണി തകഴി അനുസ്മരണം നടത്തും.


ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., സി. മമ്മൂട്ടി എം.എല്‍.എ, മുന്‍ എം.പി. എ. വിജയരാഘവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, തിരൂര്‍ നഗരസഭാധ്യക്ഷ സഫിയ, തകഴി സ്മാരകം ചെയര്‍മാന്‍ പ്രഫ. തകഴി ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുക്കുമെന്നു സ്മാരക സമിതി സെക്രട്ടറി ദേവദത്ത് ജി. പുറക്കാട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.