ട്രോളിംഗ് നിരോധനം ലംഘിക്കുമെന്നു ടി.എന്‍. പ്രതാപന്‍
ട്രോളിംഗ് നിരോധനം ലംഘിക്കുമെന്നു ടി.എന്‍. പ്രതാപന്‍
Wednesday, June 3, 2015 12:23 AM IST
ചേറ്റുവ: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ മത്സ്യബന്ധന നിരോധന നിയമം ലംഘിക്കാന്‍ ഇന്നു ടി.എന്‍.പ്രതാപന്‍ എംഎല്‍എ കടലിലിറങ്ങി മീന്‍ പിടിക്കും. ചേറ്റുവ അഴിമുഖത്തുനിന്ന് രാവിലെ എട്ടിനു മത്സ്യത്തൊഴിലാളികള്‍ പോകുന്ന വള്ളത്തിലാണ് ഇവര്‍ക്കു കാവലായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റു കൂടിയായ ടി.എന്‍.പ്രതാപന്‍ എംഎല്‍എ പുറപ്പെടുക.

മീന്‍ എവിടെ കാണുന്നുവോ അവിടെ വലയെറിഞ്ഞു മീന്‍ പിടിക്കുമെന്നു ടി.എന്‍.പ്രതാപന്‍ ദീപികയോടു പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇത്തരം നിരോധന നിയമങ്ങള്‍ക്കെതിരെ പ്രതാപനോടൊപ്പം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഉന്നത നേതാക്കളും അണിചേരും. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം കേന്ദ്ര സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനമുളള സ്ഥലത്തു മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് നിരോധനം. 61 ദിവസത്തെ പൂര്‍ണ മത്സ്യബന്ധന നിരോധനം സംസ്ഥാനത്തെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.