മലബാര്‍ സിമന്റ്സ്: സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജികള്‍ നേരത്തേ തള്ളിയതായി സര്‍ക്കാര്‍
Wednesday, June 3, 2015 12:26 AM IST
കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. സമഗ്രമായ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഐസക്ക് വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതേയാവശ്യം ഉന്നയിച്ച് മറ്റൊരാള്‍ നല്‍കിയ ഹര്‍ജി 2013 ജനുവരി 28ന് ചീഫ് ജസ്റീസായിരുന്ന മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതില്‍ നല്‍കിയ റിവ്യൂ ഹര്‍ജിയും ഡിവിഷന്‍ ബെഞ്ച് തള്ളിയതു വ്യക്തമാക്കുന്ന വിധിപ്പകര്‍പ്പുകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.