ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാനതല പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ആറിന്
Wednesday, June 3, 2015 12:41 AM IST
കോട്ടയം: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2014-15 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ആറിന് വയനാട് മീനങ്ങാടി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ. മാത്യു മാടപ്പള്ളിക്കുന്നേല്‍ നിര്‍വഹിക്കും. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ റോസകുട്ടി ടീച്ചര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചുകണ്ടത്തില്‍, ബെന്നി മുത്തനാട്ട്, ബിനു മാങ്കുട്ടത്തില്‍ ഷിനോ മോളോത്ത്, സിസ്റര്‍ ഡോണ എഫ്സിസി, ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, ഫാ. ബേബിച്ചന്‍, ഫാ. ജയ്സണ്‍ കുഴികണ്ടത്തില്‍, അനീഷ് ജോയി മേപ്പാടന്‍, രഞ്ജിത് മുതുപ്ളാക്കല്‍, തോമസ് ഏറനാട്ട് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പ്രേഷിത റാലിയും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.