അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കും, കെട്ടിടങ്ങള്‍ പൊളിക്കും: മുഖ്യമന്ത്രി
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കും, കെട്ടിടങ്ങള്‍ പൊളിക്കും: മുഖ്യമന്ത്രി
Tuesday, June 30, 2015 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളില്‍ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മരങ്ങള്‍ മുറിച്ചുനീക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇതോടൊപ്പം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും പൊളിച്ചു നീക്കുമെന്നു ശൂന്യവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അപകടകരമായ മരം മുറിക്കുന്നതിനുള്ള കടമ്പകള്‍ ലഘൂകരിക്കും. വനം വകുപ്പിന്റെ അനുമതിക്കായി കാത്തുനില്‍ക്കാതെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ വിവരം ദീപിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മരങ്ങള്‍ മുറിക്കുന്നതിനു ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള ഒരു മരംമുറിച്ചു നീക്കുമ്പോള്‍ പകരം രണ്േടാ മൂന്നോ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ കെട്ടിടങ്ങളും പരിശോധിക്കാന്‍ പൊതുമരാമത്തു കെട്ടിട വിഭാഗത്തിനു നിര്‍ദേശം നല്‍കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അപകടകരമായ മരങ്ങള്‍ മുറിക്കുന്നതില്‍ തെറ്റില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പറഞ്ഞു. എന്നാല്‍, ഇതു ദുരുപയോഗം ചെയ്യാതെ നിരന്തരമായ പരിശോധനകള്‍ക്കുശേഷം മാത്രമേ ഇതു നടപ്പാക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലത്തു സ്കൂള്‍ ബസിനു മുകളില്‍ മരം കടംപുഴകി വീണ് അഞ്ചു കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.