ഡോ. കുര്യാസ് കുമ്പളക്കുഴിക്കും ജോണ്‍ കച്ചിറമറ്റത്തിനും ആദരം
ഡോ. കുര്യാസ് കുമ്പളക്കുഴിക്കും ജോണ്‍ കച്ചിറമറ്റത്തിനും ആദരം
Tuesday, June 30, 2015 12:26 AM IST
പാലാ: സാഹിത്യ, സാംസ്കാരിക, ചരിത്രമേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ക്രൈസ്തവദര്‍ശനം അടയാളപ്പെടുത്തുകയും ചെയ്ത ഡോ. കുര്യാസ് കുമ്പളക്കുഴിക്കും സഭാതാരം ജോണ്‍ കച്ചിറമറ്റത്തിനും പാലാ രൂപതയുടെ ആദരം. സഭയ്ക്കും സമുദായത്തിനും പൊതുസമൂഹത്തിനും ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ മാനിച്ചാണ് ഇരുവരെയും പാലാ രൂപത ആദരിച്ചത്.

പാലാ അല്‍ഫോന്‍സിയന്‍ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ഇന്നലെ നടന്ന ആദരിക്കല്‍സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും ചിന്തകരും സാംസ്കാരികമുന്നേറ്റത്തിനു നേതൃത്വം നല്‍കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

ജോണ്‍ കച്ചിറമറ്റവും ഡോ. കുര്യന്‍ കുമ്പളക്കുഴിയും പാലാ രൂപതയുടെ പ്രിയപ്പെട്ട പുത്രന്മാരാണെന്നും സാഹിത്യ, സാംസ്കാരിക, ചരിത്രമേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ഇവര്‍ സാഹിത്യത്തിലെയും ചരിത്രത്തിലെയു അപ്പസ്തോലന്മാരാണെന്നും ബിഷപ് പറഞ്ഞു.

പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പാലാ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ ഉപഹാരം മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി പ്രഫ. ഫിലോമിന ജോസ് നന്ദിയും പറഞ്ഞു. ഡോ. കുര്യാസ് കുമ്പളക്കുഴിയും ജോണ്‍ കച്ചിറമറ്റവും മറുപടിപ്രസംഗം നടത്തി. ആദരിക്കല്‍ ചടങ്ങിനു മുന്നോടിയായി നടന്ന ശില്പശാലയില്‍ പാലാ സെന്റ് തോമസ് കോളജ് മലയാളവിഭാഗം മേധാവി ഡോ. ഡേവിസ് സേവ്യര്‍ മോഡറേറ്ററായിരുന്നു.


ഡോ. കുര്യാസ് കുമ്പളക്കുഴി - ചിന്തയും എഴുത്തും എന്ന വിഷയത്തെ ആസ്പദമാക്കി ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകന്‍ ഡോ. ജോഷി മാടപ്പാട്ടും ജോണ്‍ കച്ചിറമറ്റത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി മാനത്തൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ പയസ് കുര്യനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജോസഫ് പൂവത്തിങ്കല്‍, ഫാ. ജയിംസ് വെണ്ണായിപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.