റൂസ ഡയറക്ടറേറ്റിന് അനുമതി
Thursday, July 30, 2015 1:44 AM IST
തിരുവനന്തപുരം: രാഷ്ട്രീയ ഉച്ചകര്‍ ശിക്ഷാ അഭിയാന്‍ (ഞഡടഅ) സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പ്രോജക്ട് ഡയറക്ടറേറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പില്‍നിന്ന് അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു സെക്ഷന്‍ ഓഫീസറെയും മൂന്ന് അസിസ്റന്റുമാരെയും ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനത്തിന് നിയോഗിക്കാനും ഉത്തരവായിട്ടുണ്ട്.


ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും റൂസയുടെ പ്രോജക്ട് ഡയറക്ടര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി കുറഞ്ഞതു മൂന്നുവര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരെയും റൂസയുടെ സ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററാവാന്‍ പരിഗ ണിക്കും. ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക അലവന്‍സുകളൊന്നും അനുവദിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.