ഡിപ്ളോമക്കാര്‍ കാര്‍ഡിയോളജിസ്റ് ആകുന്നതില്‍ ഹൃദ്രോഗവിദഗ്ധര്‍ പ്രതിഷേധിക്കും
Saturday, August 1, 2015 12:33 AM IST
കൊച്ചി: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്രോഗ വിദഗ്ധര്‍ മൂന്നിനു പ്രതിഷേ ധ ദിനം ആചരിക്കുമെന്നു സൊ സൈറ്റി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.സുനിത വിശ്വനാഥന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്ത ദ്വിവത്സര ഡിപ്ളോമ കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ കാര്‍ഡിയോളജി സ്റ് എന്ന പേരില്‍ പ്രാക്ടീസ് ചെയ്യുന്നതു തടയണം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പോസ്റ് ഗ്രാ ജുവേറ്റ് ഡിപ്ളോമ ഇന്‍ ക്ളിനിക്കല്‍ കാര്‍ഡിയോളജി കോഴ്സ് നേര ത്തെ ആക്ഷേപം ഉയര്‍ന്നതിനെ ത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്നു. ഈ കോഴ്സ് വീണ്ടും തുടങ്ങാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.


മെഡിക്കല്‍ ബിരുദ പഠനം പൂര്‍ത്തിയായ ശേഷം ആറു വര്‍ഷം കൊണ്ടാണു കാര്‍ഡിയോളജിയില്‍ എംഡി, ഡിഎന്‍ബി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നത്. അക്കാഡമിക മികവു പുലര്‍ത്തുന്നവര്‍ക്കു മാത്രമാണ് ഇതിന് അവസരം ലഭിക്കുക. വിദഗ്ധ പരിശീലനവും ഈ കോഴ്സുകളുടെ ഭാഗമായി ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.