പ്രവാസി മലയാളി സംഗമം കഴക്കൂട്ടത്ത് ആറുമുതല്‍
Saturday, August 1, 2015 12:37 AM IST
തിരുവനന്തപുരം: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) മലയാളി സംഗമം ഈ മാസം ആറ്, ഏഴ് തീയതികളില്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറിന് തിരുവിതാംകൂര്‍ ചരിത്രം പരിചയപ്പെടുത്തുന്ന പഠനയാത്രയോടെയാണ് പ്രവാസി സംഗമം തുടങ്ങുന്നത്.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിമാരായ കെ. ബാബു, എ.പി. അനില്‍കുമാര്‍, പി. കെ. ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം പ്രതിനിധി സമ്മേളനവും പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. ഏഴിനു രാവിലെ 10 -നു നടക്കുന്ന പ്രവാസി സംഗമവും പൊതുസമ്മേളനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എം. മാണി, കെ.സി ജോസഫ്, അടൂര്‍പ്രകാശ്, എംഎല്‍എമാരായ പാലോട് രവി, എം.എ. വാഹിദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ്. ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍ എന്നിവര്‍ പങ്കെടുക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.