കുട്ടിക്കടത്ത്: എട്ടു പേരെ പ്രതികളാക്കി എഫ്ഐആര്‍
Sunday, August 2, 2015 11:49 PM IST
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനാഥാലയങ്ങളിലേക്കു കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവത്തില്‍ എട്ടു പേരെ പ്രതികളാക്കി സിബിഐ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു. 2014 മേയ് 24ന് പാട്ന-എറണാകുളം എക്സ്പ്രസില്‍ 400ലേറെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ അബ്ദുല്‍ ഹാദി അന്‍സാരി (32), മുഹമ്മദ് ആലംഗിര്‍ (24), ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഇദ്രീസ് ആലം (31), ബീഹാര്‍ സ്വദേശി മുഹമ്മദ് ഫദലുല്ല (26) എന്നിവര്‍ക്കെതിരെയും 25ന് ഗുവഹത്തി-തിരുവനന്തപുരം എക്സ്പ്രസില്‍ 123 ആണ്‍കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശികളായ മന്‍സൂര്‍ (32), ബക്കര്‍ (30), ദോഷ് മുഹമ്മദ് (22), ജാഹിര്‍ (48) എന്നിവര്‍ക്കെതിരെയാണു സിബിഐ ഡല്‍ഹി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. മതിയായ രേഖകളില്ലാതെയാണു കുട്ടികളെ കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു. മലപ്പുറം ജില്ലയിലെയും കോഴിക്കോട് ജില്ലയിലേറെയും അനാഥാലയങ്ങളിലേക്കാണു കുട്ടികളെ കൊണ്ടുവന്നതെന്നാണു പിടിയിലായവര്‍ പോലീസിനോടു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.